
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമഭേദഗതി ന്യൂനപക്ഷങ്ങളേയും ജീവകാരുണ്യ സംഘടനകളേയും അനാവശ്യമായി ഉപദ്രവിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വർഗീയവാദികളുടെ കൂടെയാണോ അതോ ന്യൂനപക്ഷ വിരോധമാണോ കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമമെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസൻസ് പുതുക്കാതിരിക്കുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ ഇത്തരം സംഘടനകളുടെ ആസ്തികൾ മുഴുവൻ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാൻ ഈ ഭേദഗതി അധികാരം നൽകുന്നു.
ഇതിനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമെന്നും വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് സമാനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കോൺഗ്രസ് ഈ നിയമത്തെ ഗൗരവതരമായി ചോദ്യം ചെയ്തിട്ടുണ്ട്. ഈ നിയമം പാസാക്കിയാൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അഴിച്ചുവിടാൻ കാരണമാകും.
അതിനാൽ കേന്ദ്ര സർക്കാർ ഈ ഭേദഗതിയിൽനിന്ന് പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. മാധ്യമങ്ങളല്ല,
മറിച്ച് യു.ഡി.എഫ്. നേതൃത്വമാണ് തങ്ങൾ ഓരോ ദിവസവും എന്ത് സംസാരിക്കണമെന്ന കാര്യത്തിൽ അജൻഡ നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



