ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും

Spread the love

ബംഗളൂരു: ഐ പി എല്ലിന്റെ പുതിയ സീസണ്‍ റോയലായി തുടങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഉദ്ഘാടനമത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്തു.

video
play-sharp-fill

202 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 15.4 ഓവറില്‍ ആണ് ബംഗളൂരു മറികടന്നത്.അര്‍ധ സെഞ്ച്വറി നേടിയ ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്ലിയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ആര്‍ സി ബിക്ക് അനായാസ ജയം ഒരുക്കിയത്.

കോഹ് ലി 38 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പടിക്കല്‍ 26 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി. ഹൈദരാബാദിനായി ഡേവിഡ് പെയ്ന്‍ 2 വിക്കറ്റ് വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും 64-ാം അര്‍ധസെഞ്ചുറി തികച്ച കോലി സ്വന്തമാക്കി,

202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ(8) നഷ്ടമായി.എന്നാല്‍ മൂന്നാം നമ്പറില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയ 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പടിക്കല്‍ 26 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തി 61 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ആര്‍സിബി 8.4 ഓവറില്‍ 110 റണ്‍സിലെത്തിയിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ രജത് പാട്ടീദാര്‍(12 പന്തില്‍ 31) റണ്‍സെടുത്ത് വിജയത്തിലേക്കുള്ള യാത്ര എളുപ്പമാക്കി.ജിതേഷ് ശര്‍മ ഗോള്‍ഡന്‍ ഡക്കായെങ്കിലും കോലിയും ടിം ഡേവിഡും(10 പന്തില്‍ 16*) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബിയുടെ ജയം ആധികാരികമാക്കി.

പെയ്ന് പുറമെ ജയദേവ് ഉനദ്ഖട്,ഹര്‍ഷ് ദുബെ എന്നിവര്‍ ഒരോ വിക്കറ്റ് വിതവും വീഴ്ത്തി.