
കൊച്ചി: കളമശേരി എടയാറിലെ കരിഓയില്‍ കമ്പനിയിലെ തീപിടിത്തത്തിന് കാരണം സുരക്ഷാവീഴ്ച എന്ന് കണ്ടെത്തല്‍.
സിജി ലൂബ്രിക്കൻസില്‍ വർഷം തോറും നടത്തേണ്ട കോയില്‍ ടെസ്റ്റിങ് നടത്തിയില്ല.
ഇതാകാം തീപിടിത്തത്തിലേക്ക് വഴിവെച്ച ഒരു കാരണം.
ഫാക്റടറീസ് & ബോയ്ലർസിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വർഷം ഡിസംബർ 26ന് കോയില്‍ ടെസ്റ്റ് ചെയ്യണം എന്ന് കാട്ടി ഫാക്ടറീസ് ആൻഡ് ബോയ്ലർസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസം ആയിട്ടും സിജി ലൂബ്രികന്റ്സ് കോയില്‍ ടെസ്റ്റിങ് നടത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാന്റിന് പ്രവർത്തന അനുമതി നിഷേധിച്ചു. പ്ലാന്റ് അടച്ചിടാൻ ഫാക്ടറീസ് ആൻഡ് ബോയ്ലർസ് ഡിപ്പാർട്മെന്റ് നിർദേശിച്ചു. അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം പ്രോസിക്യൂഷൻ ഉള്‍പ്പെടെ തുടർ നടപടികള്‍ ഉണ്ടാകും.



