തെരഞ്ഞെടുപ്പ് ചട്ടലംഘനം പിടിക്കാൻ ഇനി ജനങ്ങളും; വിരല്‍ത്തുമ്പില്‍ ‘സി-വിജില്‍’ ആപ്പ്; ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം; 100 മിനിറ്റിനുള്ളില്‍ നടപടി ഉറപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞു.

video
play-sharp-fill

തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങള്‍ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാണ് ‘സി-വിജില്‍’ (cVIGIL) മൊബൈല്‍ ആപ്പ്.

വോട്ടർമാരെ സ്വാധീനിക്കാൻ പണം നല്‍കുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ലഭിച്ചാല്‍ വെറും നൂറ് മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.