
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്.
ഗായിക ആര്യദയാല്‍ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്.
കഴിഞ്ഞ 10 വർഷത്തെ എല്‍ഡിഎഫ് ഭരണ കാലത്തെ നേട്ടങ്ങളും, സമസ്ത മേഖലകളിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും ഉയർത്തിക്കാട്ടുന്നതാണ് ഗാനത്തിലെ വരികള്‍.
ആര്യയാണ് ഗാനത്തിന്റെ രചനയും നിർവഹിച്ചത്. എല്‍ഡിഎഫ് യാഥാർഥ്യമാക്കിയ മതനിരപേക്ഷ കേരളത്തിന്റെ നേർചിത്രവും വർഗീയ കലാപങ്ങളില്ലാത്ത 10 വർഷവും മലയാളിയെ ഓർമപ്പെടുത്തുന്നതാണ് ഗാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിപ, കോവിഡ്, പ്രളയം പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ഓരോ മലയാളിക്കൊപ്പവും കരുത്തോടെ കൂടെ നിന്ന ഇടതുപക്ഷത്തിന്റെ സമാനതകളില്ലാത്ത ഇടപെടലുകള്‍ ഒരിക്കല്‍ക്കൂടി നമ്മുടെ ഓർമകളിലേക്കെത്തുന്നു. ലോകത്തിന് മാതൃകയായ ഇടതുപക്ഷത്തിന്റെ ഭരണ മികവ് തുടരുക തന്നെ ചെയ്യുമെന്നും ഇനിയും ഒന്നായി നാം വളരുമെന്നും ഉറപ്പിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്.



