ഇതുവരെ അപേക്ഷിച്ചില്ലേ;സമയം തീരുന്നു; കെ.എസ്.എഫ്.ഇയിൽ പ്യൂൺ; കേരള പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം

Spread the love

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലേക്ക് പി.എസ്.സി വിളിച്ചിട്ടുള്ള പ്യൂണ്‍- വാച്ച്മാന്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 01ന് അവസാനിക്കും. വിവിധ കാറ്റ​ഗറികളിലേക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്. വിശദവിവരങ്ങൾ ചുവടെ.

video
play-sharp-fill

തസ്തികയും ഒഴികുളും

കെഎസ്എഫ്ഇയില്‍ പ്യൂണ്‍- വാച്ച്മാന്‍ റിക്രൂട്ട്‌മെന്റ്. കെഎസ്എഫ്ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,500 രൂപമുതല്‍ 42,900 രൂപവരെ ശമ്പളം ലഭിക്കും

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽപാർട്ട് ടൈം സ്വീപ്പർ കം സ്കാവഞ്ചർ , പാക്കർ, ഡെസ്പാച്ചർ, ഗാർഡനർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന എസ്.ഐ.യു.സി. നാടാർ, ഈഴവ/തീയ്യ/ബില്ലവ, പട്ടിക വർഗ്ഗം (എസ് ടി), മുസ്ലീം, ധീവര, ഒ.ബി.സി, ലാറ്റിൻ കത്തോലിക്ക്/ആഗ്ലോ ഇന്ത്യൻ (എൽ.സി/എ.ഐ), വിശ്വകർമ സമുദായങ്ങളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം നടത്തുന്ന റിക്രൂട്ട്മെന്റ്.

പ്രായപരിധി

18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1976 നും 01.01.2008 നുമിടയിൽ
ജനിച്ചവരായിരിക്കണം.
യോഗ്യതകൾ

ആറാം ക്ലാസ് (പുതിയത്) വിജയം അല്ലെങ്കിൽ തത്തുല്യം.

അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ കെഎസ്എഫ് ഇയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

വിജ്ഞാപനം: CLICK