ജനഹൃദയങ്ങളിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; പനച്ചിക്കാട്ട് ആവേശകരമായ വരവേൽപ്പ്:കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ഇന്ന് വൈകുന്നേരം മൂന്നിന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.

Spread the love

കോട്ടയം: യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് കോട്ടയം നിയോജക മണ്ഡലം സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പര്യടനം മണ്ഡലത്തിലുടനീളം തുടരുന്നു. പനച്ചിക്കാട് പഞ്ചായത്തിൽ നടന്ന സ്ഥാനാർത്ഥി പര്യടനം മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും ശക്തി കേന്ദ്രമായ പനച്ചിക്കാട് പ്രദേശത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിക്കൊടുക്കാൻ എല്ലാ പ്രവർത്തകർക്കും കടമയുണ്ടെന്നും അതിനായി എല്ലാവരും പ്രവർത്തിക്കണമെന്നും കുര്യൻ ജോയി പറഞ്ഞു.

video
play-sharp-fill

കോട്ടയം ജില്ലയോട് ഏറ്റവും അവഗണനാപരമായ നടപടി എടുത്ത ഒരു സർക്കാരാണ് ഇടതുപക്ഷത്തിൻ്റെ ഒന്നും രണ്ടും സർക്കാരെന്ന് കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനുശേഷം കോട്ടയം നിയോജകമണ്ഡലത്തിലോ പനച്ചിക്കാട് പ്രദേശത്തോ പ്രത്യേകമായി ഒരു പദ്ധതിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഉള്ളതിനെ ഇല്ലാതാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇട്ടി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുഞ്ഞ് ഇല്ലംപള്ളി, മോഹൻ കെ. നായർ, അബ്ദുൽ സലാം, ജോയി ചെട്ടിശേരി, റോയി മാത്യു, ജെയിംസ് ജോസഫ്, പി.കെ. വൈശാഖ്, സിബി ജോൺ, എസ്. രാജീവ്, ബാബുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ഇന്ന് വൈകുന്നേരം മൂന്നിന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. കെ പിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. നാട്ടകം മണ്ഡലത്തിലെ പര്യടനം നാളെ വൈകുന്നേരം മൂന്നിന് നാട്ടകം ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിക്കും. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ആണ് നാളത്തെ പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും സ്ഥാനാർത്ഥി പങ്കെടുക്കും.

ചോഴിയക്കാട് കുരിശുകവലയിൽ നിന്ന് ആരംഭിച്ച പര്യടനം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. കച്ചേരിക്കല, അമ്പലക്കവല, ഉഴത്തിൽ മുക്ക്, കൂളിയാട്ടുമൂല, പള്ളിക്കുന്ന്, നെല്ലിക്കൽക്കവല, മങ്ങാട്ടയം കുന്ന്, മലവേടർ കോളനി തുടങ്ങി മുപ്പതോളം കേന്ദ്രങ്ങളിലൂടെ പര്യടനം കടന്നുപോയി. പടിയറക്കടവ്, കൊച്ചുപാറാട്ട് കടവ്, പാമ്പൂരം പാറക്കുന്ന് സിഎസ്ഐ പള്ളി, മാളികക്കടവ്, മയിലാടുംകുന്ന്, പാത്താമുട്ടം എസ്എൻഡിപി, കുഴിമറ്റം പള്ളിക്കവല, കാവനാടിപ്പാലം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.

തുടർന്ന് എൻഎസ്എസ് ഹൈസ്‌കൂൾ ജംഗ്ഷൻ, പാറപ്പുറം ജംഗ്ഷൻ, വായനശാല കവല, നടുപ്പറമ്പ് ജംഗ്ഷൻ, കാരമൂട് കവല, ചാന്നാനിക്കാട് സ്‌കൂൾ ജംഗ്ഷൻ, പുളിവേലിക്കരോട്ട്, കുഴിക്കാട്ട് കോളനി, കുര്യൻപറമ്പ് കവല, ചോഴിയക്കാട് ലക്ഷം വീട്, സായിപ്പുകവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ പരുത്തുംപാറക്കവലയിൽ സമാപിച്ചു.