സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം; സംസ്ഥാന സർക്കാർ 1,750 കോടി രൂപ കടമെടുക്കുന്നു

Spread the love

 

തിരുവനന്തപുരം; സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച ശേഷിക്കേ, സംസ്ഥാന സർക്കാർ 1,750 കോടി രൂപ കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി.

video
play-sharp-fill

വിവിധ നിർമാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിൽ വൻതുക ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് കൊടുത്തുതീർക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി 24 വരെ നിശ്ചയിച്ചിരുന്നു. അതിനുശേഷം ബില്ലുകളുടെ ഇ-സമർപ്പണം അനുവദിക്കുന്നില്ല.

റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം 27-ന് നടക്കും. വിവരങ്ങൾക്ക്: www.finance.kerala.gov.in

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group