നിയമസഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് സമാപിക്കും

Spread the love

കോട്ടയം : പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും.

video
play-sharp-fill

മണ്ഡലാടിസ്ഥാനത്തിൽ ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം. പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുമാണ് പങ്കെടുക്കുന്നത്.

രണ്ടാംഘട്ടത്തിൽ ഇവരെക്കൂടാതെ സെക്കൻഡ്, തേർഡ് പോളിംഗ് ഓഫീസർമാർക്കും പരിശീലനം നൽകും. രണ്ടു ബാച്ചുകളായി രാവിലെയും ഉച്ചകഴിഞ്ഞുമായാണ് പരിശീലനം. പോളിംഗ് ജോലിയുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാഫോമുകൾ (ഫോം 12) സ്വീകരിക്കുന്നതിനും പരിശീലനകേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ കാർമൽ സ്‌കൂൾ(പാലാ),പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ(കടുത്തുരുത്തി), വൈക്കം സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ(വൈക്കം), മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ(ഏറ്റുമാനൂർ), കോട്ടയം സി.എം.എസ് കോളജ് (കോട്ടയം), കോട്ടയം ബസേലിയോസ് കോളജ് (പുതുപ്പള്ളി), ചങ്ങനാശേരി ഫാത്തിമാപുരം സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ(ചങ്ങനാശേരി), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ്(കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ) എന്നിവിടങ്ങളിലാണ് പരിശീലനം.