
കടുത്തുരുത്തി: അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ചുണ്ടായ അപകടത്തില് പോലീസ് തന്നെ പ്രതിയാക്കി കേസെടുത്തതിനെതിരേ കാറുടമ ജില്ലാ പോലീസ് ചീഫിനു പരാതി നല്കി.
മാഞ്ഞൂര് പാപ്പനംതോട്ടത്തില് ബ്രൈറ്റ് തോംസനാണ് പരാതിക്കാരന്.
17നു വൈകുന്നേരം 6.30ന് കോട്ടയം-എറണാകുളം റോഡില് നമ്പ്യാകുളം ഭാഗത്താണ് അപകടമുണ്ടായതെന്ന് ബ്രൈറ്റ് കടുത്തുരുത്തി പ്രസ് ക്ലബ്ബില് നടത്തിയ പത്രസമ്മേളനത്തില് അറിയിച്ചു.
സംഭവത്തക്കുറിച്ച് ബ്രൈറ്റ് പോലീസ് മേധാവിക്ക് നല്കിയ പരാതിയില് പറയുന്നതിങ്ങനെ: കെട്ടിടങ്ങളുടെ കോണ്ട്രാക്ട് വര്ക്ക് ചെയ്യുന്ന താന് വയലാ സെന്റ് മേരീസ് പള്ളിയില് നടക്കുന്ന വര്ക്കുകള്ക്കു ശേഷം വീട്ടിലേക്കു വരുമ്പോഴാണ് അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിര്ദിശയില്നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിന്റെ ഇടതുഭാഗം ചേര്ന്നു പോവുകയായിരുന്ന തന്റെ കാറില് ഇടിക്കുകയായിരുന്നു. ബൈക്ക് അമിതവേഗത്തില് നിയന്ത്രണംവിട്ട് വരുന്നതു കണ്ട് താന് കാര് റോഡിന്റെ അരികിലേക്ക് ചേര്ത്ത് നിര്ത്തിയിരുന്നു.
അപകടത്തില്പ്പെട്ട യുവാവിനെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചതും താനാണെന്ന് ബ്രൈറ്റ് പറയുന്നു. തുടര്ന്ന് പോലീസ് നിരുത്തരവാദപരമായി തന്നെ പ്രതിയാക്കി കേസെടുത്തെന്നും സംഭവത്തില് അന്വേഷണം നടത്തി തനിക്ക് നീതി ലഭ്യമാക്കണമെന്നും ബ്രൈറ്റ് ആവശ്യപ്പെട്ടു.







