
തിരുവനന്തപുരം: മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയില്‍ വാങ്ങില്ല.
ഇനി തെളിവെടുപിന്‍റെ ആവശ്യമില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. ഏപ്രില്‍ നാല് വരെയാണ് നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റ് ശശിയെ റിമാൻഡ് ചെയ്തതിട്ടുള്ളത്.
വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു ശശി. കഴിഞ്ഞ മാസം 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങില്‍ അടക്കം പങ്കെടുത്തെങ്കിലും വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
സെഷന്‍സ് കോടതി മുന്‍കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശി കീഴടങ്ങിയത്.



