
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോഴും എല്‍.ഡി.എഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ പ്രചാരണത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. തിരുവനന്തപുരം സെൻട്രലില്‍ തന്നോടും തൻ്റെ പാർട്ടിയോടും ആലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള കടുത്ത അതൃപ്തിയാണ് ആൻ്റണി രാജു പ്രകടിപ്പിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായകമായ വാർഡുകളില്‍ പോലും പ്രചാരണത്തിന് ഇറങ്ങാതെ അദ്ദേഹം വിട്ടുനില്‍ക്കുന്നത് ഇടത് സ്ഥാനാർത്ഥി സുധീർ കരമനയുടെ ജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് മുന്നണി സ്ഥാനാർഥിയായ സുധീർ കരമനയുമായി ആന്റണി രാജു ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. പ്രചാരണ പരിപാടികള്‍ ആലോചിക്കുന്ന യോഗങ്ങളില്‍ നിന്നും ഇടതുമുന്നണിയുടെ പൊതുയോഗങ്ങളില്‍ നിന്നും ആൻ്റണി രാജു വിട്ടുനില്‍ക്കുകയാണ്.
എന്നാല്‍ ധാർമികമായ കാരണങ്ങളാലാണ് താൻ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ആൻ്റണി രാജുവിൻ്റെ പ്രതികരണം. തൊണ്ടിമുതല്‍ മോഷണ കേസില്‍ അയോഗ്യനാക്കപ്പെട്ടതിനാലാണ് ഇത്തവണ ആൻ്റണി രാജുവിന് മത്സരിക്കാൻ സാധിക്കാതെ പോയത്.







