ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ഗാസിയബാദില്‍; അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും

Spread the love

ഡൽഹി: ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

video
play-sharp-fill

രാവിലെ ഗാസിയബാദിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും വേദനകള്‍ക്കുമാണ് വിരാമമിട്ട് വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ യാത്രയായി. ഇന്നലെയാണ് ഹരീഷ് റാണ അന്തരിച്ചതായി സ്ഥിരീകരിച്ചത്. ദയാമരണം നിയമവിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ വ്യക്തിയാണ് ഹരീഷ് റാണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32 വയസുകാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമായിരുന്നു സുപ്രീം കോടതി ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച്‌ 11ന് കോടതിയുടെ ചരിത്രപരമായ ഉത്തരവ്.

2018ല്‍ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയായിരുന്നിത് എന്നതും ശ്രദ്ധേയം.