തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയില്‍ ബിജെപി സീല്‍ വന്നത് ഗുരുതര പിഴവ്: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേല്‍ക്കര്‍

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയില്‍ ബിജെപി സീല്‍ വന്നത് ഗുരുതരമായ തെറ്റെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കർ. വിഷയത്തില്‍ കൃത്യമായ വിശദീകരണം ഇന്നലെ നല്‍കി.

video
play-sharp-fill

ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു.അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും രത്തൻ ഖേല്‍ക്കർ പറഞ്ഞു.

 

മാർച്ച്‌ 19 നാണ് രാഷ്ട്രീയ പാർട്ടികള്‍ക്ക് കത്ത് അയക്കുന്നത്. മാർച്ച്‌ 21 ന് തന്നെ രാഷ്ട്രീയ പാർട്ടികളോട് ഇത്തരത്തില്‍ പിഴവ് സംഭവിച്ച കാര്യം പറഞ്ഞ് അറിയിപ്പ് നല്‍കിയിരുന്നു. മുമ്പ് ബിജെപി സമർപ്പിച്ച രേഖ ഇപ്പോള്‍ അയച്ച രേഖകളില്‍ ഉള്‍പ്പെടുകയായിരുന്നു എന്നാണ് രത്തൻ ഖേല്‍ക്കർ പറയുന്നത്. ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും രത്തൻ ഖേല്‍ക്കർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group