പാര്‍ട്ടിയുടെ അനുനയ നീക്കങ്ങള്‍ പാളി; അടൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താൻ മുൻ പ്രസിഡന്‍റ് പൊൻതാമരപിള്ള; 75 ലക്ഷത്തിന്‍റെ ക്രമക്കേട് തന്‍റെ മേല്‍ കെട്ടിവെയ്ക്കാൻ ശ്രമമെന്നും ആരോപണം; വെട്ടിലായി സിപിഎം

Spread the love

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താൻ മുൻ പ്രസിഡന്‍റ് പൊൻതാമരപിള്ള.

video
play-sharp-fill

സിപിഎം നേതാവും മുൻ എംഎല്‍എയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊൻതാമരപിള്ളയെ അനുനയിപ്പിക്കാനുള്ള പാർട്ടി ശ്രമം പാളി. 75 ലക്ഷത്തിന്‍റെ ക്രമക്കേട് തന്‍റെ മേല്‍ കെട്ടി വക്കാനുള്ള ശ്രമമെന്ന് പൊൻതാമരപിള്ള ആരോപിച്ചു.

സംഭവത്തില്‍ ഇതുവരെയും സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. നടപടി ആവശ്യപ്പെട്ട് ഇന്നും ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌ നടത്തും.
പൊൻതാമരപിള്ളയുടെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ മുൻ ബാങ്ക് പ്രസിഡൻ്റും സിപിഎം നേതാക്കന്മാരും നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ തുറന്നുപറയാനാണ് തീരുമാനം. വിവാദം തണുപ്പിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും പൊൻതാമരപിള്ള വഴങ്ങിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതിയില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നും ബാങ്കിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. 75 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയത്. എല്ലാം തന്‍റെ തലയില്‍ കെട്ടിവെക്കാൻ നീക്കം നടക്കുന്നു എന്നുള്ളതാണ് പൊൻതാമരപ്പിള്ളയുടെ പ്രധാന ആരോപണം.