‘നീ പാര്‍ട്ടിയുടെ സ്വത്താണ്.. ഈ ത്യാഗത്തിന് പ്രതിഫലം കിട്ടും’; വിമതനീക്കം ഉപേക്ഷിച്ചെത്തിയ സഞ്ജയ് ഖാനെ ചേര്‍ത്തുനിര്‍ത്തി കെ സി വേണുഗോപാല്‍

Spread the love

പുനലൂര്‍: ‘നീ പാര്‍ട്ടിയുടെ സ്വത്താണ്. നീ ചെയ്യുന്ന ത്യാഗത്തിന് നിനക്ക് പ്രതിഫലം കിട്ടും.’-വിമത നീക്കം ഉപേക്ഷിച്ച്‌ തിരിച്ചെത്തിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ കെട്ടിപ്പിടിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.

video
play-sharp-fill

പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയിരുന്ന അഡ്വ. എസ്.ഇ സഞ്ജയ് ഖാനെ അടൂരില്‍വെച്ച്‌ കണ്ടപ്പോഴാണ് കെസി വേണുഗോപാല്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ചത്.

സഞ്ജയ് വിമത സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്ത അറിഞ്ഞാണ് കെ സി വേണുഗോപാല്‍ സ്ഥലത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സഞ്ജയ്, നീ ഏറ്റവും നല്ല സ്ഥാനാര്‍ഥിയായിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഉറപ്പായും വിജയം ഉണ്ടായേനെ. നിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഞാന്‍ അടക്കം നിരവധി പേര്‍ ശ്രമിച്ചതാണ്. എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യമാണ് ഇപ്പോള്‍ മുന്‍ഗണന. ഹൃദയത്തില്‍ പാര്‍ട്ടി ഉള്ളിടത്തോളം ഈ പോരാട്ടത്തില്‍ കൂടെയുണ്ടാകണം’-എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.