
ആലപ്പുഴ: നേർച്ചസദ്യയ്ക്ക് പായസം നല്‍കാത്തതിനെ തുടർന്ന് വിളമ്പിയ ആളെ മർദിച്ച യുവാവ് അറസ്റ്റില്‍.
32കാരനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
വഴിച്ചേരി സെന്റ് ജോർജ് തെരുവില്‍ റിച്ചാർഡ് ദാസ് ഭവനത്തില്‍ ജോസിനെയാണ് (32) അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്.
കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട നേർച്ച സദ്യയിലാണ് സംഭവം. പായസം ലഭിക്കാത്തതില്‍ പ്രകോപിതനായ ജോസ് പായസം വിളമ്പിയ വഴിച്ചേരി വലിയവീട്ടില്‍ സാജു ആന്റണിയെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ തിരക്കാണെന്നും പായസം പിന്നീട് തരാമെന്ന് പറഞ്ഞതാണ് 32കാരനെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നാലെ സാജു ആന്റണിയുടെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.







