പാലാ അങ്കത്തട്ടിൽ പോര് മുറുകും;വികസനവാദവും വോട്ടുചോർച്ചയും; പ്രവചനാതീതമായി പോരാട്ടം

Spread the love

കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം വികസന നേട്ടങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും തമ്മിലാണ്.

video
play-sharp-fill

സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പനും എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയും നേർക്കുനേർ വരുമ്പോൾ ബിജെപി സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ സാന്നിധ്യം മണ്ഡലത്തിലെ വിജയസമവാക്യങ്ങളെ മാറ്റിമറിച്ചേക്കാം.

മാണി സി കാപ്പന്റെ ഭരണകാലത്തെ വികസന മുരടിപ്പ് വോട്ടർമാർക്കിടയിൽ ചർച്ചയാക്കുമ്പോൾ, തന്റെ പാർലമെന്ററി ജീവിതത്തിലെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയാണ് ജോസ് കെ മാണി പ്രതിരോധിക്കുന്നത്. രാജ്യസഭാംഗമെന്ന നിലയിൽ മണ്ഡലത്തിന് നൽകിയ വികസനത്തുടർച്ച എൽഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), സയൻസ് സിറ്റി, മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (IIMC), ഏകലവ്യ മോഡൽ സ്കൂൾ. പാലാ ജനറൽ ആശുപത്രിയിലെ കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ലാബ്, കാൻസർ സെന്റർ.

കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം, രണ്ടാം കേന്ദ്രീയ വിദ്യാലയം, രണ്ട് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ, ഗ്രാമീണ റോഡുകളുടെ നവീകരണം. ഇതെല്ലാം മണ്ഡലത്തിൽ എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന വനികസന പ്രവർത്തനങ്ങളാണ്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം ആർക്ക് തിരിച്ചടിയാകുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. മുൻപ് എൻ ഹരി മത്സരിച്ചപ്പോൾ ബിജെപിക്ക് 25,000 വോട്ടുകൾ ലഭിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ തവണ ബിജെപി വോട്ടുകളിൽ 16,000 വോട്ടിന്റെ കുറവുണ്ടായതാണ് മാണി സി കാപ്പന്റെ വിജയത്തിൽ നിർണ്ണായകമായത്. ഇത്തവണ ഷോൺ ജോർജ് ശക്തമായി രംഗത്തുള്ളതിനാൽ ബിജെപി വോട്ടുകൾ കൃത്യമായി പെട്ടിയിലാകുമെന്ന് എൻഡിഎ കരുതുന്നു.

മാണി സി കാപ്പന്റെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ ഷോൺ പിടിക്കുന്ന ഓരോ വോട്ടും കാപ്പന്റെ ഭൂരിപക്ഷത്തെ നേരിട്ട് ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട ഈ പാർട്ടി പാലായുടെ ശബ്ദമായി മാറി.

എന്നാൽ കാലക്രമേണയുണ്ടായ ആഭ്യന്തര കലഹങ്ങളും നേതൃതർക്കങ്ങളും പാർട്ടിയെ പല കഷണങ്ങളാക്കി. ഇന്ന് എൽഡിഎഫിലും യുഡിഎഫിലുമായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസ് ​ഗ്രൂപ്പൂകൾ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.

മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പാലാ നിയമസഭ മണ്ഡലം.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങൾ, സ്ഥാപനങ്ങളുടെ വളർച്ച എന്നിവയിലാണ് ഇവിടുത്തെ വോട്ടർമാർക്ക് താല്പര്യം. അതുകൊണ്ടു തന്നെ വിലപേശാൻ ശേഷിയുള്ള നേതൃത്വത്തെയാണ് പാലാ മണ്ഡലം ആ​ഗ്രഹിക്കുന്നത്.

ഒരുകാലത്ത് ഇടതുപക്ഷത്തിന് പ്രവേശനമുണ്ടായിരുന്നില്ല പാലായിൽ. എന്നാൽ ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് മണ്ഡലത്തിലുണ്ടായ മാനസികമായ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ചേർന്നതാണ് പാലാ നിയമസഭ മണ്ഡലം.

രാഷ്ട്രീയ മാറ്റം
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങൾ, സ്ഥാപനങ്ങളുടെ വളർച്ച എന്നിവയിലാണ് ഇവിടുത്തെ വോട്ടർമാർക്ക് താല്പര്യം.

അതുകൊണ്ടു തന്നെ വിലപേശാൻ ശേഷിയുള്ള നേതൃത്വത്തെയാണ് പാലാ മണ്ഡലം ആ​ഗ്രഹിക്കുന്നത്. ഒരുകാലത്ത് ഇടതുപക്ഷത്തിന് പ്രവേശനമുണ്ടായിരുന്നില്ല പാലായിൽ. എന്നാൽ ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് മണ്ഡലത്തിലുണ്ടായ മാനസികമായ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.