രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ;ഓഫീസിലെത്തിയാലോ അവിടുന്നും ചായ;ചായ ഇല്ലാതെ പറ്റുന്നില്ലേ?ഒരു മാസത്തേക്ക് ചായകുടി നിര്‍ത്തിനോക്കൂ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാം

Spread the love

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ കുടിച്ചാലേ ഉന്മേഷം ഉണ്ടാവുകയുള്ളൂ. പഠിക്കുമ്പോഴും ജോലിചെയ്യുമ്പോഴും ഒക്കെ ഇടയ്ക്കിടെ ചായ കുടിക്കുന്ന…,

video
play-sharp-fill

പിന്നെ ഓഫീസിലെത്തിയാലോ അവിടെയും പിരിമുറുക്കങ്ങളില്‍നിന്ന് ആശ്വാസം തേടാന്‍ എല്ലാവരും ആശ്രയിക്കുന്നതും ഈ ചായ ഇടവേളകളെത്തന്നെയാണ്.

അല്‍പ്പം തലവേദനയോ അസ്വസ്ഥതയോ തോന്നിയാല്‍ ഒരു ചായ കുടിച്ചാല്‍ അത് മാറും എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇനി ഓഫീസില്‍ നിന്ന് ഇറങ്ങിയാലും ചായകുടിയും കാപ്പികുടിയും മസ്റ്റാണ് . അങ്ങനെ ചായ നമ്മുടെ നിത്യജീവിതത്തിലെ വലിയൊരു ഭാഗംതന്നെയായിക്കഴിഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യം രസമുള്ളതാണെങ്കിലും ചായയോടുള്ള അമിത ഇഷ്ടം നല്ലതല്ല. ചായയുടെ അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പ്രത്യേകിച്ച് പ്രമേഹം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, അള്‍സര്‍,നെഞ്ചെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉളളവര്‍ക്ക് ചായ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

ചായ സ്ഥിരമയി കുടിക്കുന്നവരാണെങ്കില്‍ ഈ ശീലം മാറ്റിവച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.