ആറ്റിലേക്ക് ചാടിയ വയോധികന് സഹോദരങ്ങൾ തുണയായി
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം പാലത്തിൽനിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികനെ അതിസാഹസികമായി സഹോദരങ്ങൾ രക്ഷിച്ചു. കനത്തമഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിതാണ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജനെയാണ് (68) സഹോദരങ്ങളായ ചുങ്കം പഴയസെമിനാരി ചേരിക്കൽ സോമനും ഷിബുവും ചേർന്നാണ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45നാണ് സംഭവം. സഹോദരങ്ങളുടെ സമീപവാസിയ പ്രസാദ് ഭവനിൽ സത്യനാണ് ആറ്റിലൂടെ ഒരുകൈ ഉയർത്തി ആരോ ഒഴുകിവരുന്നത് കണ്ടത്. വിവരംവിളിച്ചുപറഞ്ഞതോടെ സോമനും ഷിബുവും ചേർന്ന് വള്ളത്തിൽ ആറ്റിലെ ഒഴുക്കിനെ അവഗണിച്ച് രാജെൻറ അടുത്തേക്ക് തുഴഞ്ഞു. കൈ ഉയർത്തി പൊങ്ങിവന്ന രാജൻ ഒടുവിൽ ആഴങ്ങളിലേക്ക് താഴുന്നുപോകുന്നതിനിടെ പൊക്കിയെടുത്ത് വള്ളത്തിൽ കയറ്റുകയായിരുന്നു.
ഇതിനിടെ നാഗമ്പടം പാലത്തിൽനിന്നും ഒരാൾ ആറ്റിൽ ചാടുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. ഇതേത്തുടർന്ന് കോട്ടയത്തുനിന്ന് ഫയർഫോഴ്സ് നാഗമ്പടം പാലത്തിനുസമീപം കുതിച്ചെത്തി. ഒഴുകിപോയെന്ന വിവരംകിട്ടിയതോടെ വാഹനം തിരികെ ചുങ്കം പാലത്തിന് സമീപം എത്തുകയായിരുന്നു. നഗരത്തിലെ ലോഡ്ജിൽ താമസിച്ച് തിരുനക്കരയിൽ ലോട്ടറികച്ചവടം നടത്തുന്ന ഇയാൾ ആത്മഹ്യചെയ്യാൻ ചാടിയതെന്നാണ് പ്രാഥമികന നിഗമനം. ആറ്റിൽ ചാടിക്കഴിഞ്ഞാണ് മരണം ഭയത്തിൽ നീന്തി രക്ഷപെടാൻ ശ്രമിച്ചു. ശ്രമം വിഫലമായതോടെ കൈ ഉയർത്തി രക്ഷിക്കണേയെന്ന് വിളിച്ചുപറഞ്ഞതോടെയാണ് നാട്ടുകാർ രക്ഷെക്കത്തിയത്.
Third Eye News Live
0