കോട്ടയത്തെ സ്ഥാനാർത്ഥികൾ എല്ലാം വോട്ട് തേടി ഓട്ടത്തിലാണ്: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞടുപ്പ് കൺവർഷൻ ഇന്ന്: നാട്ടകം സുരേഷിന്റെ റോഡ് ഷോ ഇന്ന് ഏറ്റുമാനൂരിൽ

Spread the love

കോട്ടയം: കോട്ടയത്തെയും ഏറ്റുമാനൂരിലെയും സ്ഥാനാർത്ഥികൾ ഓട്ടത്തിലാണ്. ഇന്നലെ ചെറിയ പെരുന്നാൾ അവധി ദിനത്തിലും സ്ഥാനാർത്ഥികൾക്ക് തിരക്കായിരുന്നു.

video
play-sharp-fill

ഏറ്റുമാനൂരിൽ
ഒടുവില്‍ യുഡിഎഫിന് സ്ഥാനാർഥിയായി. ഇനി കുതിച്ചു പായണം. എല്‍ഡിഎഫിന് ഒപ്പമെത്താൻ അതിവേഗം ബഹുദൂരം കുതിക്കേണ്ടിയിരിക്കുന്നു.
സ്ഥാനാർഥി വി.എൻ. വാസവന്റെ റോഡ്ഷോയോടെ തുടങ്ങിയ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ നിയോജക മണ്ഡലം കണ്‍വൻഷനും പ്രധാന സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിക്കലും കടന്ന് മണ്ഡലം കണ്‍വൻഷനില്‍ എത്തിനില്‍ക്കുന്നു. ഇതിനൊപ്പം യുഡിഎഫിന്റെ പ്രവർത്തനങ്ങളെത്തിക്കാൻ തീവ്ര പരിശ്രമംതന്നെ വേണം.

യുഡിഎഫിന്റെ ആദ്യഘട്ട പോസ്റ്റർ ഒട്ടിക്കല്‍ പൂർത്തിയായി. ചുവരെഴുത്തുകളും അവസാന ഘട്ടത്തിലാണ്. യുഡിഎഫ് നിയോജക മണ്ഡലം, മണ്ഡലം തല നേതൃയോഗങ്ങളും ജോസഫ് വാഴയ്ക്കൻ പങ്കെടുത്ത കമ്മിറ്റികളും കഴിഞ്ഞ് വ്യാഴാഴ്ച റോഡ്ഷോ നടത്താനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയപ്പോഴാണ് നാട്ടകം സുരേഷ് ആയിരിക്കും സ്ഥാനാർഥി എന്ന സൂചന ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ സകല പ്രവർത്തനങ്ങളും നിശ്ചലമായി. നേതാക്കളും പ്രവർത്തകരുമെല്ലാം നിരാശരായി. വീണ്ടും ബൂത്തുതലം മുതല്‍ നിയോജക മണ്ഡലംവരെയുള്ള പ്രവർത്തനങ്ങള്‍ സജീവമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്ററുകള്‍ ഇന്നലെ വ്യാപകമായി നിരന്നു കഴിഞ്ഞു. ചുവരെഴുത്തും ആരംഭിച്ചു. സ്ഥാനാർഥി നാട്ടകം സുരേഷ് ഇന്നലെ മണ്ഡലത്തില്‍ സജീവമായി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടർമാരെ നേരില്‍ക്കണ്ട് പിന്തുണ തേടുന്ന തിരക്കിലായിരുന്നു ഇന്നലെ. ചെറിയ പെരുന്നാള്‍ ദിനമായ ഇന്നലെ കുമ്മനം ജുമാ മസ്ജിദ്, ഇല്ലിക്കല്‍ ജുമാ മസ്ജിദ് എന്നിവിടങ്ങള്‍ സന്ദർശിച്ച അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം പെരുന്നാള്‍ സന്തോഷം പങ്കുവച്ചു.

യുഡിഎഫ് പ്രവർത്തകർ ആത്മവിശ്വാസത്തിലാണെന്നും മണ്ഡലത്തിലെ എല്ലാ മേഖലകളിലും എത്രയും വേഗം എത്തുന്ന രീതിയില്‍ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തതായും നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം, കണ്‍വീനർ ബിനു ചെങ്ങളം എന്നിവർ അറിയിച്ചു.

റോഡ്ഷോ ഇന്ന്
യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷിന്റെ പ്രചാരണ പ്രവർത്തനങ്ങള്‍ക്കു തുടക്കംകുറിച്ച്‌ ഇന്ന് റോഡ്ഷോ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ്ഷോ നിയോജകമണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച്‌ കുമരകത്ത് സമാപിക്കും.

കെ. അനില്‍കുമാർ
കോട്ടയം: നിയോജകമണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി കെ. അനില്കുമാറിന്റെ പ്രചാരണ പ്രവര്ത്തനങ്ങള് ചെറിയ പെരുന്നാള് ദിനത്തിലും സജീവമായി മുന്നോട്ടു പോയി. ഇന്നലെ രാവിലെ നഗരത്തില് ഓട്ടോറിക്ഷാ തൊഴിലാളികളെ കണ്ട് വോട്ടഭ്യര്ഥിച്ചാണ് പ്രചാരണത്തിനുതുടക്കമിട്ടത്.
പ്രത്യേകിച്ച്‌ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് അനില്കുമാറെന്ന് അവർ പറഞ്ഞു. അവധി ദിവസമായിരുന്നതിനാല് ഭവനസന്ദര്ശനങ്ങളിലായിരുന്നു സ്ഥാനാര്ഥി കൂടുതലായും ശ്രദ്ധിച്ചത്. നഗരത്തിലെ വിവിധ മേഖലകളിലും ആരാധനാലയങ്ങളിലും പര്യടനം നടത്തി.

തിരുവഞ്ചൂര് രാധാകൃഷ്ണന്
കോട്ടയം: വിശ്വാസികള്ക്ക് ചെറിയ പെരുന്നാള് ആശംസകള് നേര്ന്ന് കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി തിരുവഞ്ചൂര് രാധാകൃഷ്ണന്. ഇന്നലെ രാവിലെ മസ്ജിദുകളില് നടന്ന ഈദ് നമസ്കാരത്തിനു ശേഷമാണ് അദ്ദേഹം വിശ്വാസികളെ നേരില്ക്കണ്ട് പെരുന്നാള് സന്തോഷം പങ്കുവച്ചത്.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാള് പകരുന്നതെന്ന് അദ്ദേഹം ഓര്മിപ്പിച്ചു. താഴത്തങ്ങാടി ജുമാ മസ്ജിദില് എത്തിച്ചേര്ന്നപ്പോള് അദ്ദേഹത്തെ സ്വീകരിക്കാന് ഇമാം എന്.കെ. ഷഫീക് ഫാളില് മന്നാനി, താഴത്തങ്ങാടി മാര് ബസേലിയോസ് മാര് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് പള്ളി വികാരി ഫാ.പി.കെ. ഫിലിപ്പ് എന്നിവര് ഒരുമിച്ചുണ്ടായിരുന്നു.
ഇന്നു വൈകുന്നേരം അഞ്ചിന് തെരഞ്ഞെടുപ്പ് കണ്വന്ഷന് കോട്ടയം മാമ്മന് മാപ്പിള ഹാളില് നടക്കും. കുര്യന് ജോയി അധ്യക്ഷത വഹിക്കും. എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് ഉദ്ഘാടനം ചെയ്യും.

കെ.എം. രാധാകൃഷ്ണൻ
പുതുപ്പള്ളി: പരമാവധി വോട്ടര്മാരെ നേരില് കാണാനാണ് പുതുപ്പള്ളിയിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ.എം. രാധാകൃഷ്ണന്റെ ശ്രമം. മണ്ഡലത്തിലെ വികസനമുരടിപ്പും വികസന വിരോധവും ചര്ച്ച ചെയ്യാനും പിന്തുണ ഉറപ്പിക്കാനുമാണ് ഇതിലൂടെ ശ്രമം നടത്തുന്നത്. ചെറിയ പെരുന്നാള് ദിനമായ ഇന്നലെ മണ്ഡലത്തിലെ ഏക മുസ്ലിം പള്ളിയായ പാമ്പാടി മസ്ജിദുള്‍ മുബാറകില് രാവിലെ എത്തിയ സ്ഥാനാര്ഥിയെ ഇമാം സ്വാലിഹ് ബദരി, ജമാഅത്ത് പ്രസിഡന്റ് അസീം ഷാ എച്ച്‌. റാവുത്തര് എന്നിവരുടെ നേതൃത്വത്തില് സ്വീകരിച്ചു.

കെ.എം. രാധാകൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുക കര്ഷകസംഘം സംസ്ഥാന കമ്മിറ്റിയാണ് നല്കുന്നത്. മുതിര്ന്ന സിപിഎം നേതാവായ എം. വിജയകുമാര് തുക സ്ഥാനാര്ഥിക്ക് കൈമാറി. ചടങ്ങില് കര്ഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ സുഭാഷ് പി. വര്ഗീസ്, ജെയ്ക് സി. തോമസ് എന്നിവര് പങ്കെടുത്തു.