
പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10ന് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ പ്രാർഥിക്കും.
തുടര്‍ന്ന് വെണ്ണിമല ശ്രീരാമലക്ഷ്മണ ക്ഷേത്രവും മറ്റു പ്രമുഖ ദേവാലയങ്ങളും സന്ദര്‍ശിച്ചശേഷം 11.30ന് കോട്ടയം ഗാന്ധിസ്ക്വയറില്‍നിന്ന് യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായി പുറപ്പെടും.
12ന് വരണാധികാരിയായ കോട്ടയം ആർഡിഒ മുമ്പാകെ പത്രിക സമര്‍പ്പിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞ് മൂന്നിന് യുഡിഎഫ് തെരഞ്ഞെടുപ്പ് ൺ വർഷൻ മണര്‍കാട്ട് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.







