
കൊച്ചി;ട്വന്റി 20യുടെ സ്ഥാനാര്‍ഥി പട്ടികയിൽ താരസമ്പന്നം.നടി വീണാ നായര്‍ക്ക് പുറമേ സിനിമാ മേഖലയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ രണ്ട് പ്രമുഖ നടിമാര്‍കൂടി ഇറങ്ങി.നടി വീണാ നായര്‍ ഏറ്റുമാനൂരിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയര്മാന് സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സാബു എം ജേക്കബ് മത്സരിക്കുന്നില്ല. അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റിയാലിറ്റി ഷോ താരവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും.
കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ വീണയും പങ്കെടുത്തു. 2007ല്‍ സ്വാതി തിരുനാള്‍ കോളേജ് യൂണിയന് എസ്എഫ്ഐ ചെയര്‍പേഴ്സണ്‍ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളില്‍ ഇടംനേടിയ നടിയാണ് വീണാ നായര്‍. അയ്മനം സ്വദേശിനിയാണ്. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു.
പാര്‍ട്ടി പിന്തുണ നല്കുമ്പോള് ഇതുവരെ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായര്‍ പറഞ്ഞു.



