കണ്ണൂരിലെ പൊട്ടിത്തെറി; ടി കെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

Spread the love

കണ്ണൂർ: കണ്ണൂരില്‍ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ ടി കെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം.

video
play-sharp-fill

ടി കെ ഗോവിന്ദനെ പാർട്ടിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നല്‍കി.

വിഷയം അവൈലബിള്‍ സെക്രട്ടേറിയറ്റ് പരിശോധിക്കും. തുടർന്നായിരിക്കും തീരുമാനം. കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കിയാണ് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കില്‍ കലാശിച്ചത്.