ക്ഷേത്രത്തില്‍ തിറ കാണുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് പിടിയിൽ

Spread the love

കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി തട്ടാരിക്കല്‍ വീട്ടില്‍ വൈശാഖി(25)നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കാരപ്പറമ്പിലെ ക്ഷേത്രത്തില്‍ വച്ചാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

ഉത്സവത്തിന് എത്തിയതായിരുന്നു വെസ്റ്റ്ഹില്‍ സ്വദേശിനിയായ യുവതി. തിറ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വൈശാഖ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.

പിന്നീട് എഎസ്‌ഐ സുനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഹുല്‍, ദിനേശ് എന്നിവര്‍ ചേര്‍ന്ന് വൈശാഖിനെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.