Spread the love

കണ്ണൂർ: പാർട്ടി വിട്ട ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ.

video
play-sharp-fill

ടി കെ ഗോവിന്ദൻ വർഗവഞ്ചകനെന്നും വർഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു.

ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതില്‍ എം വി ഗോവിന്ദന് പങ്കില്ലെന്നും ജയരാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ തളിപ്പറമ്പില്‍ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ടി കെഗോവിന്ദൻ വ്യക്തമാക്കി.