ജി. അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ: കെ. കലാധരൻ

Spread the love

 

കോട്ടയം: മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ ജി. അരവിന്ദൻ നിശ്ശബ്ദതയെ പോലും സംഗീതമാക്കി മാറ്റിയ അപൂർവ കലാകാരനാണെന്നഭിപ്രായപ്പെട്ട് പ്രശസ്ത നാടക നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ കെ. കലാധരൻ. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അരവിന്ദൻ സ്മൃതി പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

നാടകത്തിന്റെ സ്വാഭാവികത സിനിമയിൽ സന്നിവേശങ്ങളാക്കി അവതരിപ്പിക്കുന്നതിൽ അരവിന്ദൻ പ്രത്യേക മികവ് പുലർത്തിയിരുന്നുവെന്ന് കലാധരൻ പറഞ്ഞു. സാധാരണ മനുഷ്യരുടെ ജീവിതം അതിന്റെ സ്വഭാവസത്യത്തോടൊപ്പം തന്നെ വെള്ളിത്തിരയിൽ എത്തിക്കാൻ അസാമാന്യമായ ധൈര്യം കാട്ടിയ പ്രതിഭാശാലിയായിരുന്നു അരവിന്ദൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ തലമുറയ്ക്കും സംസാരിക്കുന്ന കാവ്യങ്ങളാണ് അരവിന്ദന്റെ സിനിമകളെന്ന് കലാധരൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ ജി. അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ സന്നിഹിതയായിരുന്നു. തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫിലിം ക്രിട്ടിക്കും എഴുത്തുകാരനുമായ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. സതീശൻ അരവിന്ദൻ സിനിമകളുടെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group