
തിരുവനന്തപുരം: ഹൈസ്കൂള്‍ തലം വരെയുള്ള അധ്യാപക നിയമന യോഗ്യതയായ കെ ടെറ്റില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2025 സെപ്റ്റംബര്‍ 1ന് മുമ്പ് പ്രൊമോഷന്‍ അല്ലെങ്കില്‍ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് അര്‍ഹതയുള്ള അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നാണ് തീരുമാനം. എന്നാല്‍ രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ് നല്‍കുന്നത്. ഈ രണ്ട് വര്‍ഷ കാലയളവ് 2025 സെപ്റ്റംബര്‍ 1 മുതല്‍ കണക്കാക്കും.
ലാബ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള അനധ്യാപക തസ്തികകളില്‍ നിന്ന് അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്കും ഇതേ മാനദണ്ഡം ബാധകമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകള്‍ നടപ്പാക്കുക. ഒരാള്‍ക്കുപോലും ജോലി നഷ്ടമാകരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
കെ ടെറ്റ് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അധ്യാപകര്‍ക്ക് മുമ്പും സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. 2025 സെപ്റ്റംബര്‍ 1ന് മുമ്പ് നിയമനം ലഭിച്ച നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കും നിയമന അംഗീകാരം നല്‍കും. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടയില്ലെന്നും അന്തിമ തീരുമാനം സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


