കേന്ദ്ര മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ കേരളത്തില്‍ ജോലി നേടാൻ അവസരം; 42,000 ശമ്പളം വാങ്ങാം; സമയം തീരുന്നു വേഗം അപേക്ഷിക്കു

Spread the love

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാന്‍ അവസരം. യങ് പ്രൊഫഷണല്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. സി.എം.എഫ്.ആര്‍.ഐയുടെ കൊച്ചി ഓഫീസിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം. ശേഷം മാര്‍ച്ച് 20ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യങ് പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. ഇത് മൂന്ന് വര്‍ഷംവരെ നീട്ടാം. കൊച്ചിയിലായിരിക്കും നിയമനം.

പ്രായപരിധി

21 വയസുമുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫിഷറീസ്/ അഗ്രികള്‍ച്ചര്‍/ വെറ്ററിനറി/ കെമിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഏതിലെങ്കിലും പിജി നേടിയിരിക്കണം.

ഐപിആര്‍, ടെക്‌നോളജി മാനേജ്‌മെന്റ്, പേറ്റന്റ് ഫില്ലിങ്, പ്രൊജക്ട് മോണിറ്ററിങ്, ഡാറ്റ അനലിസിസ്, ഡോക്യുമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിജ്ഞാനം വേണം.

ഐസിഎആറിന് കീഴിലുള്ള ഗവേഷണ പ്രൊജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

തെരഞ്ഞെടുപ്പ്

ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാവണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 42,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 20ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അതിന് മുന്‍പായി ചുവടെ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം മാര്‍ച്ച് 15ന് മുന്‍പായി ചുവടെ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. [email protected]