എല്‍പിജി പ്രതിസന്ധി രൂക്ഷം: പരിഭ്രാന്തി പടര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം

Spread the love

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ആവർത്തിച്ച്‌ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശം നല്‍കി.

video
play-sharp-fill

ദൗർലഭ്യം റിപ്പോർട്ട് ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്തുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കും ഭീതിക്കും കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും ഈ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാചകവാതക വിതരണം സുഗമമാക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പൂഴ്ത്തിവെയ്പ്പിനെതിരെ കർശന നടപടി തുടരുകയാണെന്നും സർക്കാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group