ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; നാളെ (14/03/2026) കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം;കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴി

Spread the love

കോട്ടയം: നാളെ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള ട്രെയിനുകൾക്ക് നിയന്ത്രണം.നാളെ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16525 ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സിന് ശേഷം കോട്ടയം ഭാഗത്തേയ്ക്ക് “നാളത്തെ ദിവസം” സർവീസ് നടത്തുന്നത് – 16304 വഞ്ചിനാട് എക്സ്പ്രസ്സ്‌ മാത്രമായിരിക്കും. (വഞ്ചിനാട് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 05.45)

video
play-sharp-fill

ശനിയാഴ്ച വഞ്ചിനാടിന് ശേഷം തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും കോട്ടയത്തേയ്ക്കുള്ള അടുത്ത സർവീസ് മറ്റന്നാൾ പുലർച്ചെ 05.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 20634 വന്ദേഭാരത് ആയിരിക്കും

മാവേലിക്കര – ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ ( സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.ശനിയാഴ്ച വൈകുന്നേരം 04.00 മുതൽ ഞായറാഴ്ച പുലർച്ചെ 06.00 വരെ നിയന്ത്രണം ഏർപ്പെടുത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നുള്ള 16525 ഐലൻഡ്, 16310 കായംകുളം – എറണാകുളം മെമു, 66316 കൊല്ലം കോട്ടയം, മെമു, 16304 വഞ്ചിനാട് മാത്രമായിരിക്കും നാളെ കോട്ടയം സ്റ്റേഷനിൽ തെക്കൻ ജില്ലകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുക.

▪️റദ്ദാക്കിയ ട്രെയിനുകൾ

രാത്രി 09.05 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 66310 കൊല്ലം – എറണാകുളം മെമു ശനിയാഴ്ച ക്യാൻസർ ആണ്

▪️ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകൾ

▫️*16327 മധുര – ഗുരുവായൂർ എക്സ്പ്രസ്സ്‌* ശനിയാഴ്ച കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 16328 ഗുരുവായൂർ – മധുര എക്സ്പ്രസ്സ്‌ ഞായറാഴ്ച കൊല്ലത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്

▫️ശനിയാഴ്ച പുലർച്ചെ കേരളത്തിൽ എത്തിച്ചേരുന്ന 12695 ചെന്നെ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ശനിയാഴ്ച രാത്രി 08.05 ന് കോട്ടയത്ത് നിന്നാണ് (12696) ചെന്നൈയ്‌ക്ക് പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ സർവീസ് നടത്തുന്നതല്ല

▫️16366 നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ്‌ ശനിയാഴ്ച കായംകുളം വരെ സർവീസ് നടത്തുകയുള്ളു.

▪️ആലപ്പുഴ വഴി തിരിച്ചുവിടുന്ന സർവീസുകൾ

▫️ 12624 തിരുവനന്തപുരം – ചെന്നൈ മെയിൽ

▫️16312 ശ്രീ ഗംഗാനഗർ എക്സ്പ്രസ്സ്‌

▫️16319 ബാംഗ്ലൂർ ഹംസഫർ

▫️16629 മലബാർ എക്സ്പ്രസ്സ്‌

▫️22503 വിവേക് എക്സ്പ്രസ്സ്‌

▫️16343 അമൃത എക്സ്പ്രസ്സ്‌

▫️16349 നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്‌

▫️16347 മംഗലാപുരം എക്സ്പ്രസ്സ്‌

▪️പിടിച്ചിടുന്ന ട്രെയിനുകൾ

▫️66322 കൊല്ലം എറണാകുളം മെമു* ഞായറാഴ്ച 45 മിനിറ്റ് വരെ വൈകാൻ സാധ്യത

ഞായറാഴ്ച പുലർച്ചെ കൊല്ലത്ത് എത്തിച്ചേരുന്ന 16791 പാലരുവി എക്സ്പ്രസ്സ്‌ മാവേലിക്കരയ്‌ക്ക് മുമ്പായി 35 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു