കടുത്ത സാമ്പത്തിക പ്രതിസന്ധി; കൃഷിക്കായി കുഴിച്ച കുഴൽക്കിണറിൽ വെള്ളമില്ല; ഇത് ചൊല്ലിയുള്ള കുടുംബവഴക്കിനെത്തുടർന്ന് യുവതി മക്കളോടൊപ്പം കിണറ്റിൽ ചാടി; യുവതിക്കും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം

Spread the love

ഹൈദരാബാദ്: കടബാദ്ധ്യതയെത്തുടർന്നുണ്ടായ കുടുംബവഴക്കില്‍ മക്കളോടൊപ്പം കിണറ്റില്‍ ചാടിയ യുവതിക്കും രണ്ട് പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം. ഒപ്പം ചാടിയ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ മഹബൂബ് നഗർ ജില്ലയിലാണ് ദാരുണ സംഭവം.

video
play-sharp-fill

ജംഗമ്മ എന്ന യുവതിയും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. കൃഷിക്കായി എടുത്ത കടവും തുടർച്ചയായി കുഴല്‍കിണർ കുത്തുന്നതിലെ പരാജയവുമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

ജംഗമ്മയുടെ ഭർത്താവ് ഭീരയ്യ അടുത്തിടെ ഒരു കുഴല്‍കിണർ കുഴിച്ചിരുന്നു. എന്നാല്‍ അതില്‍ വെള്ളം ലഭിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാമതും കുഴല്‍ കിണർ കുത്താൻ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ വീണ്ടും പുതിയ കുഴല്‍ കിണർ കുഴിക്കരുതെന്ന് ജംഗമ്മ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുള്ള വാക്കേറ്റത്തിലാണ് യുവതി മനംനൊന്ത് ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.