കണ്ണൂരിൽ പന്ത്രണ്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവ്

Spread the love

കണ്ണൂർ: 12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

video
play-sharp-fill

മലപ്പുറം സ്വദേശിയായ നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്‌ജി എം ടി ജലജാറാണി ശിക്ഷിച്ചത്. പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുല്‍ നബീല്‍ മദ്രസയില്‍ പഠിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെ ഒരു വർഷത്തിനിടെ ആറുതവണയാണ് പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ പി പ്രീതാകുമാരി ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group