ജസ്‌ലിയയുടെ മരണം: അങ്കമാലി പൊലീസിന് ക്ലീൻ ചിറ്റ്, പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല; നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് റിപ്പോ‍ര്‍ട്ട്

Spread the love

കൊച്ചി: ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അങ്കമാലി പൊലീസിന് ക്ലീൻ ചിറ്റ്. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്.

video
play-sharp-fill

പൊലീസ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചു. പ്രതിയെ പിടികൂടാൻ പൊലീസ് കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

പ്രതിയെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് റൂറല്‍ എസ്പിയുടെ നിർദ്ദേശപ്രകാരമായിരുന്നു ആലുവ ഡിവൈഎസ്പിയുടെ അന്വേഷണം. പ്രതിക്കായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group