
ടെഹ്റാൻ: എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം.
ഇറാനിലെ പടിഞ്ഞാറൻ മേഖലകളില്‍ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്.
ടെഹ്റാൻ അടക്കമുള്ള മേഖലകളില്‍ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനില്‍ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തെക്കൻ ഇസ്രയേലില്‍ ഇറാനും മിസൈല്‍ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. പലയിടത്തും മിസൈല്‍ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.



