ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലിവിഷൻ റേറ്റിംഗ് വേണ്ട; ബാര്‍ക്കിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രം; നടപടി അനാവശ്യ ഭീതി പടര്‍ത്തുന്ന യുദ്ധവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍

Spread the love

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച്‌ അനാവശ്യ ഭീതി പടർത്തുന്ന രീതിയില്‍ വാർത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം.

video
play-sharp-fill

ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് (ടി ആ‌ർ പി) ഇനിയൊരു അറിയിപ്പ് വരുന്നത് വരെ വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച കർശന നിർദ്ദേശം മന്ത്രാലയം നല്‍കിയിട്ടുണ്ട്.

നാല് ആഴ്ചക്ക് ശേഷം യുദ്ധ സാഹചര്യം പരിശോധിച്ച ശേഷം റേറ്റിംഗ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് മന്ത്രാലയം പറയുന്നത്. ചില മാധ്യമങ്ങള്‍ അമിതമായി പരിഭ്രാന്തിയുണ്ടാക്കുന്ന രീതിയില്‍ യുദ്ധ വാർത്തകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം.
പൊതുജനങ്ങള്‍ക്കിടയിലും, യുദ്ധ മേഖലകളില്‍ പെട്ടവരിലും ഈ വാര്‍ത്തകള്‍ ഭയമുണ്ടാക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റേറ്റിംഗിനായുള്ള മത്സരത്തിനിടയില്‍ വാർത്താ മൂല്യങ്ങള്‍ ലംഘിക്കുന്നത് തടയാനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാനുമാണ് ഇടപെടലെന്ന് കേന്ദ്രം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group