
തിരുവല്ല: ഏഴ് ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് ഇന്നു തിരശീല വീഴും. മഹാത്മഗാന്ധി സർവകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും.
ഫെബ്രുവരി 27 മുതൽ മാർച്ച് അഞ്ചു വരെ നീണ്ട നിന്ന് കലോത്സവത്തിൽ ഒമ്പത് വേദികളിലായി 11,000ൽ പരം വിദ്യാർഥികൾ അണിനിരന്നു.
ഇന്നലെ വൈകുന്നേരം വരെ ലഭ്യമായ പോയിന്റുകളില്‍ എസ്എച്ച് കോളജ് തേവര 116 പോയിന്റും മഹാരാജാസ് കോളജ് എറണാകുളം 112 പോയിന്റുമാണ് നേടിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്പൂണിത്തുറ ആർഎല്‍വി കോളജ് 93 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. പൂർത്തിയായ പല മത്സരങ്ങളുടെയും ഫലങ്ങള്‍കൂടി പോയിന്റുനിലയില്‍ ഉള്പ്പെടുത്താനുള്ളതിനാല് ലീഡ് നിലയില്‍ മാറ്റംമറിച്ചിലുകള്‍ പ്രതീക്ഷിക്കുന്നു.
ഒരേ ഇനത്തില്‍ ഒന്നിലേറെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വരുന്നതോടെ കോളജുകളുടെ പോയിന്റുനിലകളില് പൊടുന്നനേ വ്യത്യാസം ഉണ്ടാകാം.
ഇന്നു വൈകുന്നേരത്തോടെ മത്സരങ്ങള്‍ പൂർത്തീകരിച്ച് പബ്ലിക് സ്റ്റേഡിയത്തിലെ കേരളം വേദിയില്‍ സമാപന സമ്മേളനത്തിനുള്ള തയാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. സമാപന സമ്മേളനം വൈകുന്നേരം ചലച്ചിത്ര നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.
കലാതിലക പട്ടത്തിന് മൂവാറ്റുപുഴ നിർമല കോളജിലെ അപർണ മോഹനാണ് മുന്നില്‍. 19 പോയിന്റ് അപർണയ്ക്കുണ്ട്. കോട്ടയം ബിസിഎം കോളജിലെ നിഹാര ബി. ദേവ് 18 പോയിന്റോടെ തൊട്ടു പിന്നിലുണ്ട്. കലാപ്രതിഭയാകാൻ തൃപ്പൂണിത്തുറ ആർഎല്‍വി കോളജിലെ എസ്. വിഷ്ണുവാണ് മുന്നില്‍. വിഷ്ണുവിന് 13 പോയിന്റുണ്ട്.
പാലാ സെന്റ് തോമസ് കോളജിലെ ശ്യാംജിത് സജീവിന് 11 പോയിന്റെ ലഭിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രതിഭാതിലക പട്ടത്തിന് എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന ചന്ദ്രനാണ് മുന്നിലുള്ളത്.
സഞ്ജനയ്ക്ക് 19 പോയിന്റാണുള്ളത്. തേവര എസ്എച്ചിലെ സിയ പവല്‍ 15 പോയിന്റും നേടിയിട്ടുണ്ട്.



