‘രോഗികൾക്ക് സാന്ത്വനം പകരാൻ ഇനി  അ​ലോ​ഷ്യ​സ​ച്ചനില്ല’; കഴിഞ്ഞ 25 വർഷങ്ങളായി കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗി​ക​ള്‍ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ക്കാ​നും ആ​ശ്വാ​സം പ​ക​രാ​നും മു​ഴു​വ​ന്‍ സ​മ​യ​വും നൽകിയ ഫാ. ​അ​ലോ​ഷ്യ​സ് പു​തി​യ​പ​റ​മ്പി​ല്‍ സി​എം​ഐ അന്തരിച്ചു

Spread the love

കോട്ടയം: കഴിഞ്ഞ 25 വർഷങ്ങളായി കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗി​ക​ള്‍ക്കു​വേ​ണ്ടി പ്രാ​ര്‍ഥി​ക്കാ​നും ആ​ശ്വാ​സം പ​ക​രാ​നും മു​ഴു​വ​ന്‍ സ​മ​യ​വും നൽകിയ ഫാ. ​അ​ലോ​ഷ്യ​സ് പു​തി​യ​പ​റ​മ്പി​ല്‍ സി​എം​ഐ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.

video
play-sharp-fill

മാ​ന്നാ​നം കെ​ഇ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നും വാ​ര്‍ഡ​നും പിന്നീ​ടു മൂ​ല​മ​റ്റം കോ​ള​ജി​ല്‍ പ്രി​ന്‍സി​പ്പ​ലുമാ​യി ജോ​ലി​‍ ചെ​യ്തു വി​ര​മി​ച്ച​ശേ​ഷം അ​ലോ​ഷ്യ​സ​ച്ച​ന്‍ 1999ലാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നോ​ടു ചേ​ര്‍ന്നു​ള്ള സെ​ന്‍റ് ലൂ​ക്ക് ചാ​പ്പ​ലാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​ന കേ​ന്ദ്രം.

2020ല്‍ ​രോ​ഗാ​തു​ര​നാ​യി വി​ശ്ര​മ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു വ​രെ ഏ​താ​ണ്ട് മു​ഴു​വ​ന്‍ സ​മ​യ​വും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രോ​ഗി​ക​ള്‍ക്കു സാ​ന്ത്വ​ന​വും ശു​ശ്രൂ​ഷ​യു​മാ​യി അ​ലോ​ക്ഷ്യ​സ​ച്ച​ന്‍ ക​ര്‍മ​നി​ര​ത​നാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​വി​ലെ ചാ​പ്പ​ലി​ലെ വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന അ​ച്ച​ന്‍ രോ​ഗി​ക​ള്‍ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചു വി​ശു​ദ്ധ കു​ര്‍ബാ​ന​യും ന​ല്‍കി​യി​രു​ന്നു. വൈ​കു​ന്നേ​രം വ​രെ വാ​ര്‍ഡു​ക​ളും റൂ​മു​ക​ളും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളും ഒ​ക്കെ ക​യ​റി​യി​റ​ങ്ങി രോ​ഗി​ക​ളെ കണ്ട് അ​വ​ര്‍ക്ക് സാ​ന്ത​്വനം പ​ക​രു​മാ​യി​രു​ന്നു. രാ​ത്രി വൈ​കി​യാ​യി​രു​ന്നു ചാ​പ്പ​ലി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്ന​ത്.

 

ര​ണ്ടു കോ​ള​ജു​ക​ളി​ലു​മാ​യി പ്ര​ഫ​സ​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ എ​ന്നീ നി​ല​ക​ളി​ല്‍ 21 വ​ര്‍ഷ​മാ​ണ് സേ​വ​നം ചെ​യ്ത​ത്. മാ​ന്നാ​നം കെ​ഇ കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ലി​ല്‍ ര​ണ്ടു വ​ര്‍ഷം അ​സി​സ്റ്റ​ന്‍റ് വാ​ര്‍ഡ​നാ​യും ര​ണ്ടു വ​ര്‍ഷം വാ​ര്‍ഡ​നാ​യും ജോ​ലി ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ല്‍ കോ​ള​ജി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍ഥി സ​മൂ​ഹ​വു​മാ​യി വ​ലി​യ വ്യ​ക്തി ബ​ന്ധ​വും ഫാ. ​അ​ലോ​ഷ്യ​സ് സൂ​ക്ഷി​ച്ചി​രു​ന്നു.

 

മാ​ന്നാ​നം കോ​ള​ജി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ എ​ത്തി​യ കാ​ലം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യി​രു​ന്നു. ക്ലാ​സു ക​ഴി​ഞ്ഞു​ള്ള വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍ശി​ച്ചു രോ​ഗി​ക​ള്‍ക്കാ​യി പ്രാ​ര്‍ഥി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ദ്ദേഹം ര​ക്തം​ദാ​നം ചെ​യ്യാ​നും രോ​ഗി​ക​ള്‍ക്ക് ര​ക്ത​ദാ​യ​ക​രെ എ​ത്തി​ക്കു​വാ​നും മു​ന്‍പ​ന്തി​യി​ലാ​യി​രു​ന്നു.

 

സി​എം​ഐ കോ​ട്ട​യം പ്രൊ​വി​ന്‍ഷ്യ​ല്‍ കൗ​ണ്‍സി​ല​ര്‍, ക​പ്പാ​ട് നൊ​വി​ഷ്യേ​റ്റ് ഹൗ​സി​ലെ നൊ​വി​സ്മാ​സ്റ്റ​ര്‍, പാ​ലാ സെ​ന്‍റ് വി​ന്‍സെ​ന്‍റ് മോ​ണാ​സ്ട്രി പ്രി​യോ​ര്‍, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സെ​ന്‍റ് ലൂ​ക്ക് ചാ​പ്പ​ലി​ലെ ചാ​പ്ല​യി​ന്‍ എ​ന്നി നി​ല​ക​ളി​ല്‍ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.