ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്

Spread the love

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്‍റെ നില ഗുരുതരമാണ്.

കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകള്‍ ഓടുകയായരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.