‘നാൻ വീഴ്‌വേൻ എന്ന് നിനത്തായോ’; കഴുത്തില്‍ കോളറുമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് ആരോഗ്യമന്ത്രി; ‘പുറത്തിറങ്ങി’ എന്ന ക്യാപ്ഷനുമായി വീഡിയോ

Spread the love

കണ്ണൂർ: പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നതിന് ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് മന്ത്രി വീണ ജോർജ്.

video
play-sharp-fill

കഴുത്തില്‍ കോളർ ധരിച്ചായിരുന്നു മന്ത്രി എത്തിയത്. ഇപ്പോഴിതാ ഈ പരിപാടിയിലെത്തിയ മന്ത്രിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്. ‘നാൻ വീഴ്‌വേൻ എന്ന് നിനത്തായോ’ എന്ന രജനികാന്തിന്റെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഹൈ ആംഗിള്‍ ഷോട്ടില്‍ ചീറിപ്പായുന്ന മന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും അകമ്പടി പോകുന്ന പൊലീസ് വാഹനങ്ങളും ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തല സംഗീതം ഉച്ചസ്ഥായിയിലാകവേ, അംഗരക്ഷകൻ തുറന്നുനല്‍കിയ കാറില്‍ നിന്ന് കഴുത്തില്‍ കോളർ ധരിച്ച്‌ മന്ത്രി പുറത്തിറങ്ങുന്നതും, സ്ലോ മോഷനില്‍ നടന്നുനീങ്ങുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ കേരളത്തില്‍ വലിയ ചർച്ചകള്‍ക്കാണ് ഈ വീഡിയോ വഴിമരുന്നിട്ടിരിക്കുന്നത്. ‘പുറത്തിറങ്ങി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കെവെച്ചിരിക്കുന്നത്.