മണർകാട് ഐരാറ്റുനട വളവ് അപകടക്കെണിയായി മാറി: അശ്രദ്ധ, ഡ്രൈവറെ മറയ്ക്കുന്ന കാട് അപകടത്തിന് കാരണം.

Spread the love

കോട്ടയം: അശ്രദ്ധയും ഗതാഗത തിരക്കും മണർകാട് ഐരാറ്റു നടയിൽ അപകടക്കെണി. ഐരാറ്റുനട വളവിലാണ് ഏറെയും അപകടം. വീണ്ടും അപകട വളവായി ദേശീയപാത 183ലെ മണര്‍കാട്‌ ഐരാറ്റുനട വളവ്‌. ശ്രദ്ധേയോടെ കൂടി പോകുന്നവര്‍ പോലും അപകടത്തില്‍പ്പെടുന്ന സ്‌ഥലമായി ഐരാറ്റുനട മാറിയിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.

video
play-sharp-fill

രണ്ട്‌ വലിയ വളവുകളാണ്‌ ഇവിടെയുള്ളത്‌്. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ എപ്പോഴും തിരക്കാണ്‌. കുമളി, കട്ടപ്പന, എരുമേലി, പാലാ, പള്ളിക്കത്തോട്‌, ഏറ്റുമാനൂര്‍, ളാക്കാട്ടൂര്‍ തുടങ്ങി നിരവധിയിടങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയാണിത്‌. ശബരിമല സീസണില്‍ തിരക്ക്‌ ഇരട്ടിയായി വര്‍ധിക്കും.

റോഡിനിരുവശവും കാട്‌ മറഞ്ഞ്‌ നില്‍ക്കുന്നതും അപകടത്തിന്‌ ഇടയാക്കുന്നു.റോഡില്‍ വഴിലൈറ്റുകള്‍ തെളിയാത്തതും അപകടത്തിനും ഇടയാക്കുന്നു. അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട്‌ സമീപത്തെ മൂടിയില്ലാത്ത ഓടയിലേക്കും പാടത്തേയ്‌ക്കും വീഴുന്നതും പതിവാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ റോഡരികില്‍ സ്‌ഥിതി ചെയ്‌തിരുന്ന ട്രാന്‍സ്‌ഫോമര്‍ ഉള്‍പ്പെടെ സമീപത്തെ പാടശേഖരത്തിലേക്ക്‌ ഇടിഞ്ഞു പോകുകയും പിന്നീട്‌, റോഡ്‌ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളുടെ അമിത വേഗമാണു പല അപകടങ്ങള്‍ക്കും കാരണമെന്നു നാട്ടുകാര്‍ പറയുന്നു. റോഡ്‌ നവീകരിച്ചതോടെ അമിതവേഗത്തിലാണ്‌ ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നു പോകുന്നത്‌. അശ്രദ്ധയും അമിത വേഗതയുമാണ്‌ അപകടത്തിന്‌ ഇടയാക്കുന്നതും. പരിശോധനകളിലെ കുറവും വളവിലെ ഓവര്‍ടേക്കിങ്ങും അപകടത്തിനു കാരണമാകുന്നുണ്ട്‌. റോഡിന്റെ വളവ്‌ നിറഞ്ഞ ഭാഗത്തു വലിയ ഉയരത്തില്‍ പുല്ല്‌ വളര്‍ന്നു നില്‍ക്കുന്നതും ഡ്രൈവര്‍മാര്‍ക്ക്‌ വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്‌. റോഡിനെ പരിചയമില്ലാതെ വരുന്ന ഡ്രൈവര്‍മാരും അപകടത്തില്‍പ്പെടുന്നുണ്ട്‌.

കാറില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക്‌ പരുക്ക്‌
കോട്ടയം: ദേശീയപാത 183ലെ വളവില്‍ ഓവര്‍ ടേക്കിങ്ങിനു ശ്രമിച്ച കാറില്‍ ബൈക്കിടിച്ച്‌ രണ്ട്‌ യുവാക്കള്‍ക്ക്‌ പരുക്ക്‌. മണര്‍കാട്‌ സ്വദേശി കൈതമറ്റം മൂന്നുപ്ലാക്കല്‍ ദീപു, സുഹൃത്ത്‌ മാവേലിക്കര സ്വദേശി രാജീവ്‌ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഞായറാഴ്‌ച വൈകിട്ട്‌ ഐരാറ്റുനടയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക്‌ വരുകയായിരുന്ന നാനോ കാറാണ്‌ ഐരാറ്റുനട വളവില്‍ ഓവര്‍ ടേക്കിങ്ങിനിടെ എതിര്‍ദിശയില്‍ മണര്‍കാട്‌ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ചത്‌.

തുടര്‍ന്ന്‌ ഉയര്‍ന്ന്‌ തെറിച്ച്‌ വീണ യുവാക്കള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ യാത്രക്കാരും, നാട്ടുകാരും ചേര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നു ശസ്‌ത്രക്രിയയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിന്‌ പിന്നാലെ ഏറെ നേരം ഗതാഗത കുരുക്കും റോഡിലുണ്ടായി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. മണര്‍കാട്‌ പോലീസ്‌ സ്‌ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.