‘കഴുത്തില്‍ കോളറിട്ട് ആരോഗ്യമന്ത്രി’; കെഎസ്‌യുവിന്റെ ആക്രമണത്തിനുശേഷം ആദ്യമായി പൊതുപരിപാടിയിലെത്തി വീണാ ജോർജ്

Spread the love

പത്തനംതിട്ട: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ് ചികിത്സയില്‍ കഴിഞ്ഞതിനുശേഷം ആദ്യമായി പൊതുപരിപാടിയിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിലെ ആരോഗ്യ ആനന്ദം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

video
play-sharp-fill

കഴുത്തില്‍ കോളർ ധരിച്ചാണ് മന്ത്രിയെത്തിയത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി വിമർശിച്ചു.

പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ മന്ത്രിയുടെ കഴുത്തിലെ കശേരുകള്‍ക്കിടയിലെ ഡിസ്‌ക്കുകള്‍ രണ്ടിടങ്ങളില്‍ നാഡിയില്‍ അമർന്നതാണ് കടുത്ത വേദനയ്ക്ക് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദന വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന സ്വഭാവമുള്ളതായിരുന്നു. ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു മന്ത്രി ചികിത്സയില്‍ കഴിഞ്ഞത്.