
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസില്‍ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്
കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തില്‍ രാഹുല്‍ വാര്യർ (47), ഏറ്റുമാനൂർ അരുണ്‍ നിവാസില്‍ അരുണ്‍കുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നു. അപകടസമയത്ത് ബസിനുള്ളില്‍ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി ഭക്തർ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരിക്കുകളില്ല. ബസില്‍ തട്ടിയ കാർ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും തട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


