
ഡല്‍ഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.
ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും (പ്രതിദിനം 25-27 ലക്ഷം ബാരല്‍) ഈ പാതയിലൂടെയാണ് എത്തുന്നത്.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് അടുത്ത കാലത്തായി റഷ്യൻ എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിരുന്നെങ്കിലും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എണ്ണയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.



