
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് വിവരം. തൃപ്പൂണിത്തുറയിൽ എം. സ്വരാജിന് പകരം വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത.
മുൻപ് എം. സ്വരാജിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും, അദ്ദേഹം മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കെ.എൻ ഉണ്ണികൃഷ്ണനെ ഇങ്ങോട്ട് മാറ്റാനാണ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാൻ ഉണ്ണികൃഷ്ണന്റെ ജനപ്രീതി ഗുണകരമാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു


