കോട്ടയം മെഡിക്കൽ കോളജിലെ ദിവസ വേതനക്കാരുടെ വർധിപ്പിച്ച ശമ്പളം വെട്ടിക്കുറയ്ക്കാൻ നീക്കം: ജനുവരിയിൽ വർധിപ്പിച്ച ശമ്പളം കിട്ടി: ഫെബ്രുവരിയിൽ വെട്ടി : ജീവനക്കാർ കടുത്ത പ്രതിഷേധത്തിൽ

Spread the love

കോട്ടയം: സർക്കാർ വർധിപ്പിച്ച ശമ്പളം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ കുറയ്ക്കാൻ നീക്കം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർക്ക് കഴിഞ്ഞ മാസം ശബളം വർധിപ്പിച്ചിരുന്നു. ദിവസം 500 രൂപ എന്നത് 710 രൂപയാക്കിയാണ് വർധിപ്പിച്ചത്.

video
play-sharp-fill

ജനുവരിയിൽ വർധിപ്പിച്ച ശമ്പളം കിട്ടി. എന്നാൽ ഫെബ്രുവരിയിലെ ശമ്പളം 500 രൂപയാക്കി കുറയ്ക്കുമെന്നാണ് ജീവനക്കാരോട് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം വർധിപ്പിച്ച ശമ്പളം കുറയ്ക്കാനാണ് നീക്കമെങ്കിൽ ആശുപത്രിക്ക് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ദിവസ വേതനക്കാരായ ജീവനക്കാർ പറയുന്നത്.

കഴിഞ്ഞ 10 വർഷമായി 500 രുപയാണ് ദിവസക്കൂലി. അത് 710 രൂപയാക്കി സർക്കാർ വർധിപ്പിച്ചതാണ് ഇപ്പോൾ ആശുപത്രി അധികൃതർ കുറയ്ക്കാൻ നീക്കം നടത്തുന്നത്.
ഇവരുടെ തത്തുല്യ തസ്തികയിൽ ജോലിയെടുക്കുന്ന കുടുംബശ്രി വികസനസമിതി ജീവനക്കാർക്ക് 600 മുതൽ മുകളിലേക്കാണ് ശമ്പളം.
ദിവസ വേതനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ സ്റ്റേറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി ) ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
8 മാസം മുൻപ് സംഘടന നൽകിയ നിവേദനത്തെ തുടർന്നാണ് ശമ്പളം വർധിപ്പിച്ചത്.

ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചപ്പോൾ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് പറഞ്ഞതായും തോമസ് കല്ലാടൻ പറഞ്ഞു. ഭരണകക്ഷി ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നതായും തോമസ് കല്ലാടൻ ആരോപിച്ചു. ബുധനാഴ്ച വീണ്ടും സൂപ്രണ്ടുമായി ചർച്ച നടത്തുന്നുണ്ട്.