കോട്ടയം നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ ഷെൽറ്ററിൽ പിടിച്ചിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പൗരസമിതി ഭാരവാഹികൾ നഗരസഭാ ചെയർമാന് നിവേദനം നൽകി.

Spread the love

കോട്ടയം : കോട്ടയം പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ ഷെൽറ്ററിൽ പിടിച്ചിടണമെന്ന് കോട്ടയം ജില്ലാ പൗരസമിതി നഗരസഭാ ചെയർമാന് നിവേദനം നൽകി.

video
play-sharp-fill

ടൗണിൻ്റെ ഹൃദയഭാഗത്തു പൊട്ടിപൊളിഞ്ഞു കിടക്കുന്ന സ്ലാബുകൾ മാറ്റി പുതിയ സ്ലാബുകൾ സ്ഥാപിക്കണമെന്നും കാൽനടയാത്രക്കാർക്ക് റോഡിൻ്റെ ഇരുസൈഡിലും നടന്ന് പോകുന്നതിനുള്ള നടപ്പാത നിർമിക്കണമെന്നും,

തിരുനക്കര ബസ് സ്റ്റാൻഡ് എത്രയും വേഗം പണിയണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡൻ്റ് ഡോ. എം. എം. മാത്യു, സെക്രട്ടറി സാൽവിൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിയന്തറ, വൈസ് പ്രസിഡന്റ് കോട്ടയം മോഹൻദാസ് എന്നിവർ ചേർന്നാണ് കോട്ടയം മുൻസിപ്പൽ ചെയർമാൻ എം. പി സന്തോഷ് കുമാറിനു നിവേദനം നൽകിയത്.