പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ;നാളെ സംസ്ഥാനത്ത് സമാധാന സംഗമ സദസ്സ് നടത്താൻ കോൺ​ഗ്രസ്; ജില്ലാ ആസ്ഥാനങ്ങളിൽ മെഴുകുതിരി തെളിയിക്കും

Spread the love

തിരുവനന്തപുരം : ഇറാനെതിരെ ഇസ്രയേൽ- അമേരിക്ക സംയുക്ത ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തിനെതിരെ കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കോൺ​ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളിൽ മെഴുകുതിരി തെളിയിക്കും.

video
play-sharp-fill

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം കോൺഗ്രസ് ചോദ്യം ചെയ്തു. മൗനം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും കോൺഗ്രസ്‌ പറഞ്ഞു.

ഇന്ത്യ മുൻപൊരിക്കലും ഇത്രയും ദുർബലമായിട്ടില്ല. അമേരിക്കയെയും ഇസ്രയേലിനെയും വിമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ മടി കാണിക്കുന്നുവെന്നും ഇന്ത്യ ഇതുവരെ നിലകൊണ്ട ആശയങ്ങളോടുള്ള വഞ്ചന എന്ന് കോൺഗ്രസ് നേതാക്കൾ ജയറാം രമേശും പവൻ ഖേരയും വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങൾക്ക് എതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്. ഇന്നും നാളെയും യുദ്ധവിരുദ്ധ റാലികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ലോകം കത്തിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണെന്നും ധാർഷ്ട്യം നിറഞ്ഞ സാമ്രാജ്യത്വം ട്രംപ് മുഖേനെ ലോകമെമ്പാടും നടപ്പാക്കാൻ നോക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു