അരലക്ഷം തുടക്ക ശമ്പളത്തിൽ കിഫ്ബിയിൽ ജോലി; 35 വയസാണ് പ്രായപരിധി; അപേക്ഷ മാർച്ച് 13 വരെ

Spread the love

കേരള സർക്കാർ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്- കിഫ്ബിക്ക് കീഴിൽ ജോലി നേടാൻ അവസരം. ഇൻസ്‌പെക്ഷൻ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 13.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വകുപ്പിൽ ഇൻസ്‌പെക്ഷൻ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിൽ നടക്കുന്ന നിയമനങ്ങൾക്ക് പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

പ്രായപരിധി

35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും

യോഗ്യത

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിടെക് (സിവിൽ) പൂർത്തിയാക്കിയവരായിരിക്കണം.

പ്രൊജക്ട് എക്‌സിക്യൂഷൻ/ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.

ജോലിയുടെ സ്വഭാവം

ഇൻസ്പെക്ഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക
പ്രോജക്ട് പരിശോധന നടത്തുക
ഫീൽഡ് തല ഇൻസ്പെക്ഷൻ നടത്തുക
ടെക്നിക്കൽ വിവരങ്ങൾ രേഖപ്പെടുത്തുക
അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് കിഫ്ബി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക.

ആദ്യമായി ലോഗിൻ ചെയ്യുന്നവർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അപേക്ഷ ഫോം പൂർണമായും പൂരിപ്പിക്കണം, അപൂർണമായ അപേക്ഷകൾ നിരസിക്കുന്നതാണ്. അതുപോലെ മാർച്ച് 13ന് ശേഷം ലഭിക്കുന്ന അപേക്ഷകളും പരി​ഗണിക്കില്ല. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 232 0101 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.