പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡല്‍ഹി കേരള ഹൗസില്‍ കൺട്രോൾ റൂം തുറന്നു

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

video
play-sharp-fill

റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ , അഡീഷണല്‍ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോളർ എ.എസ് ഹരികുമാർ , ലെയ്സണ്‍ ഓഫീസർ രാഹുല്‍ കെ. ജെയ്സ്വർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

011-23747079, 011-23742320, +91-9310443880 എന്നീ ഹെല്‍പ്പ് ലൈൻ നമ്പറുകളില്‍ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിർദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികള്‍ ആരംഭിച്ച ഹെല്‍പ് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എംബസി ഓഫ് ഇന്ത്യ, അബുദാബി:

800-46342 ടോള്‍ ഫ്രീ നമ്പർ,

വാട്സ് ആപ്പ് : +971543090571

എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946

എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ : +974-55647502

എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071